
ദോഹ: ജെറിയാൻ നജീമ പ്രദേശത്തെ റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായി, പബ്ലിക് വർക്സ് അതോറിറ്റി ‘അഷ്ഗാൽ’ ശേഷിക്കുന്ന റോഡുകളും ഇൻഫ്രാസ്ട്രക്ചർ പ്രവൃത്തികളും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അഷ്ഗാലിലെ ഡ്രെയിനേജ് നെറ്റ്വർക്ക്സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റിലെ പ്രോജക്ട് എഞ്ചിനീയറായ എഞ്ചി. അബ്ദുലഅസീസ് ഖാലിദ് അറിയിച്ചു: ജെറിയാൻ നജീമയിൽ വർധിച്ചു വരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, 624 താമസ പ്ലോട്ടുകൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതി പൂർത്തിയാകുന്നതോടെ, പ്രദേശത്ത് ഗതാഗത പ്രവാഹം മെച്ചപ്പെടുകയും, പൊതു സൗകര്യങ്ങളിലേക്കുള്ള ബന്ധം ശക്തിപ്പെടുകയും, റോഡ് സുരക്ഷ വർധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി 22 കിലോമീറ്റർ റോഡുകളുടെ നിർമാണം, 677 തെരുവ് ലൈറ്റുകൾ സ്ഥാപിക്കൽ, 2,800 പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കൽ എന്നിവ ഉൾപ്പെടുന്നു.
ഇതോടൊപ്പം, 20 കിലോമീറ്റർ മഴവെള്ള ഡ്രെയിനേജ് ശൃംഖല, 15 കിലോമീറ്റർ ശുദ്ധീകരിച്ച ജല ശൃംഖല, 16 കിലോമീറ്റർ മാലിന്യജല (സീവേജ്) നെറ്റ്വർക്ക് എന്നിവയുടെ നിർമാണവും പുരോഗമിക്കുകയാണ്.
ഭൂദൃശ്യ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 449 വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന ലാൻഡ്സ്കേപ്പിംഗ് പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ, ചില പ്രദേശങ്ങളിൽ നിലവിലുള്ള അസ്ഫാൽട്ട് പാളി നീക്കം ചെയ്ത് ഇൻഫ്രാസ്ട്രക്ചർ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ......
ദോഹ: രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ സ്വകാര്യ മേഖലയ്ക്കുള്ള നിർണായക പങ്ക് തൊഴിൽ മന്ത്രാലയം (MoL) ഊന്നിപ്പറഞ്ഞു. യുവജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സ്വകാര്യ മേഖലയ്ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
“മൈ കരിയർ, മൈ ഫ്യൂച്ചർ” എന്ന അഞ്ച് ദിവസത്തെ ശീതകാല പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങിൽ, റീഹാബിലിറ്റേഷൻ ആൻഡ് സ്കിൽസ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള മന്ത്രാലയ പ്രതിനിധികൾ പങ്കെടുത്ത വേളയിലാണ് ഈ വിലയിരുത്തൽ.
ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ, വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) സംഘടിപ്പിച്ച ‘പൗഷാലി ഹാട്ട് – വെഡ്നസ്ഡേ ഫിയസ്റ്റ’ ഇന്ത്യൻ സംസ്കാരത്തിന്റെ നിറവാർന്ന ആഘോഷമായി. വിളവെടുപ്പ് കാലത്തിന്റെ ഉഷ്മളത ആഘോഷിക്കുന്നതിനൊപ്പം, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രതി ഫലിപ്പിച്ച പരിപാടി ജനപങ്കാളിത്തം നേടി.
പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളും മധുരപലഹാരങ്ങളും, പശ്ചിമ ബംഗാളിന്റെ നാടോടി നൃത്തങ്ങളും ഗാനങ്ങളും ഉൾപ്പെടുത്തിയ സാംസ്കാരിക അവതരണങ്ങൾ പരിപാടിക്ക് നിറപ്പകിട്ടേകി.ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ
ഐസിസി പ്രസിഡന്റ് എ. ......
ദോഹ: നവ സാങ്കേതിക വിദ്യ എത്ര പുരോഗതി പ്രാപിച്ചാലും മനുഷ്യ വിഭവ ശേഷിയുടെ മൂല്യം കുറയുന്നില്ലെന്ന് നജീബ് കാന്തപുരം എംഎൽഎ അഭിപ്രായപ്പെട്ടു. പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ദേശീയ കാർഡിയോളജി സമ്മേളനത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ (എസ്.സി.ടി.ഐ.എം.എസ്.ടി) കാർഡിയോളജി വിഭാഗത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു.
സുവർണ ജൂബിലിയുടെ ഔപചാരിക ഉദ്ഘാടനം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി നിർവ്വഹിച്ചു.
ക്ലിനിക്കൽ മികവ്, ഗവേഷണം, നവീകരണം, രോഗികേന്ദ്രിത പരിചരണം എന്നിവ വഴി കൈവരിച്ച നേട്ടങ്ങളാണ് കാർഡിയോളജി വിഭാഗത്തിന്റെ അമ്പത് വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്നതെന്ന് ഡോ. ......
ദോഹ: അധികാര ശ്രേണികളിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. ഇത് സാധ്യമായാൽ മാത്രമേ സാമൂഹിക സന്തുലാനാവസ്ഥ നിലനിർത്താൻ കഴിയുകയുള്ളു. ......
ദോഹ: കേരളത്തിൽ പൊതു തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ എല്ലാവരെയും ഒന്നിച്ചു നിർത്തി, ശത്രുതാ മനോഭാവമില്ലാതെ മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ദോഹയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.100 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയം ഇല്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ......
കൊച്ചി: കാലത്തിന് അനുസരിച്ച് സാങ്കേതികവിദ്യ മാറ്റങ്ങൾ വരുത്തി മുന്നേറുന്ന വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരിടമായി കേരളം ഇന്ന് മാറി എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ......
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും രാജഗിരി ബിസിനസ് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ഇൻഫ്ലോറേ ‘26 ജനുവരി 17-ന് കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ 15 മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കുസാറ്റ് (കൊച്ചി) ഓവർഓൾ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ ചത്ത പച്ചയുടെ താരസംഘം പങ്കെടുത്തു. ......
ദോഹ. വില്ലിയാപ്പള്ളി നാസിറുൽ ഇസ്ലാം ജമാ അത്ത് മലാറക്കൽ ഖത്തർ കമ്മിറ്റി സന്ദർശനത്തിന് ഖത്തറിൽ എത്തിയ മുൻ ഭാരവാഹി കൂടിയായ നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിക്ക് സ്വീകരണവും മഹല്ല് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ റമദാൻ മുന്നൊരുക്കം പരിപാടിയും സംഘടിപ്പിച്ചു. ......